Skip to main content

അപേക്ഷ ക്ഷണിച്ചു

ഭാരതീയ പ്രകൃതി  കൃഷി പദ്ധതി (സുഭിക്ഷം സുരക്ഷിതം പദ്ധതി) നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും ആരംഭിക്കുന്ന വിവിധ പദ്ധതികളിലേക്ക് ജൈവകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അഞ്ച് വര്‍ഷമായി ജൈവ കൃഷി ചെയ്തു വരുന്നതും  കുറഞ്ഞത് അഞ്ച് സെന്റ് കൃഷി ഭൂമിയുമുള്ള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട കൃഷിഭവനുകളില്‍ മെയ് 20നകം അപേക്ഷ സമര്‍പ്പിക്കണം.
പരമ്പരാഗത കാര്‍ഷിക നാട്ടറിവുകളുടെ വിവര ശേഖരണവും പ്രദര്‍ശന തോട്ടം തയ്യാറാക്കലും എന്ന പദ്ധതിയിലേക്ക് കാര്‍ഷിക മേഖലയിലെ നാട്ടറിവുകളുടെ വിവരശേഖരണം നടത്തി അവ അടിസ്ഥാനമായി അഞ്ച് സെന്റ് വീതമുള്ള പരമ്പരാഗത കാര്‍ഷിക തോട്ടങ്ങള്‍ ഒരുക്കുന്നതിന് 2000 രൂപ ആനുകൂല്യം നല്‍കും.
പരമ്പരാഗത വിത്തിനങ്ങളുടെ ജനിതക ശേഖര സംരക്ഷണവും വിതരണവും പദ്ധതി പ്രകാരം വിത്ത്/നടീല്‍ വസ്തുക്കളുടെ (മൂന്ന് വ്യത്യസ്ത വിളകളുടെ) 10 സെന്റ് പ്രദര്‍ശന തോട്ടങ്ങള്‍ തയ്യാറാക്കി വിത്തുകള്‍/നടീല്‍ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിന് 2000  രൂപ ആനുകൂല്യം നല്‍കും.
ജൈവ കാര്‍ഷിക മുറകളുടെ പ്രദര്‍ശന തോട്ടങ്ങള്‍ പദ്ധതി പ്രകാരം വിവിധങ്ങളായ അംഗീകൃത ജൈവ കാര്‍ഷിക മുറകള്‍ അവലംബിക്കുന്ന 10 സെന്റ് വീതമുള്ള പ്രദര്‍ശന തോട്ടങ്ങള്‍ തയ്യാറാക്കുന്നതിന് 2400 രൂപ ആനുകൂല്യം നല്‍കും.
കര്‍ഷക ഗ്രൂപ്പുകള്‍ രൂപീകരിക്കല്‍ പദ്ധതി പ്രകാരം ജൈവ കാര്‍ഷിക ഉല്‍പാദനോപാദികള്‍ ഉല്‍പാദിപ്പിച്ച് വിതരണം നടത്തുന്നതിന് ഹെക്ടറിന് 1600 രൂപയും അടിസ്ഥാന സൗകര്യ വികസനത്തിന് 7500 രൂപയും ആനുകൂല്യം നല്‍കും.
കര്‍ഷക ഗ്രൂപ്പുകള്‍ രൂപീകരിക്കല്‍ പദ്ധതി പ്രകാരം ജൈവ കാര്‍ഷികോല്‍പ്പന്ന സംസ്‌കരണ കേന്ദ്രം സ്ഥാപിക്കുന്നതിനും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നതിനും ആനുകൂല്യം നല്‍കും.
കര്‍ഷകര്‍ക്ക് വിവിധങ്ങളായ അംഗീകൃത ജൈവ കാര്‍ഷിക മുറകളെ കുറിച്ച് കൃഷിയിട പരിശീലനം നല്‍കുകയും മികച്ച ജൈവ കൃഷി ഫാമുകളിലേക്ക് കൃഷിയിട സന്ദര്‍ശനം സംഘടിപ്പിക്കുകയും ചെയ്യും.  പദ്ധതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അതത് കൃഷിഭവനുകളിലും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലും ലഭിക്കും.  ഫോണ്‍: 0497 2706154 (പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ്)

date