Skip to main content

നാല് സ്റ്റേഷന്‍ പരിധിയില്‍  നിരോധനാജ്ഞ

അക്രമ സാധ്യതകള്‍ കണക്കിലെടുത്ത്  ചൊക്ലി, കൊളവല്ലൂര്‍, ന്യൂമാഹി, പാനൂർ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മെയ് നാല് അര്‍ധരാത്രി വരെ  ക്രിമിനല്‍ നടപടിച്ചട്ടം  144 പ്രകാരം  ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.  പ്രദേശത്ത് സമാധാനം നിലനിര്‍ത്താനും  കൊവിഡ് 19 വ്യാപനം  തടയാനുമാണ്  സിറ്റി പൊലീസ് കമ്മീഷണറുടെ  അഭ്യര്‍ഥന പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഉത്തരവു പ്രകാരം  ജാഥകളും ജനങ്ങള്‍ കൂട്ടംകൂടുന്നതും  കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.  തോക്ക്, മറ്റ് ആയുധങ്ങള്‍,അക്രമങ്ങള്‍ക്കുപയോഗിക്കുന്ന മറ്റു വസ്തുക്കള്‍ തുടങ്ങിയവ സൂക്ഷിക്കുന്നതും  കൊണ്ടുപോകുന്നതും  വിലക്കി. പൊതുസ്ഥലങ്ങളില്‍  പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുക, കോലം കത്തിക്കുക, തുടങ്ങിയവയും മൂന്നില്‍ക്കൂടുതല്‍  ആളുകള്‍  നിയമപരമായ  കാര്യങ്ങള്‍ക്ക് അല്ലാതെ  കൂട്ടംചേരുന്നതും  നിരോധിച്ചിട്ടുണ്ട്.ഈ പ്രദേശങ്ങളില്‍ പ്രകടനങ്ങള്‍ നടത്തുന്നതിനും  മൈക്ക് ഉപയോഗിക്കുന്നതിനും  പൊലീസ് അനുവാദം നല്‍കുകയില്ലെന്നും ഉത്തരവില്‍ പറയുന്നു.

 

date