പ്രോത്സാഹന ധനസഹായം നല്‍കും
2017-18 അദ്ധ്യായന വര്‍ഷം ജില്ലയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം പരീക്ഷകള്‍ക്ക് ഉയര്‍ന്ന ഗ്രേഡ് ലഭിച്ച പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പ് പ്രോത്സാഹന ധനസഹായം നല്കുന്നു. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നാല് സി ഗ്രേഡും അതിനുമുകളിലും പ്ലസ്ടു വിന് രണ്ട് സി ഗ്രേഡും അതിനു മുകളിലും ബിരുദം ബിരുദാനന്തര ബിരുദത്തിനും 60 ശതമാനത്തിന് മുകളിലും മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുള്ളത്. 2017-18 അദ്ധ്യായന വര്‍ഷം എസ്.എസ്.എല്‍.സി , പ്ലസ്ടു, ഡിഗ്രി, പിജി പരീക്ഷ ആദ്യതവണയെഴുതി വിജയിച്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചവരും ധനസഹായത്തിന് അര്‍ഹതയുള്ളവരുമായ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ മാര്‍ക്ക് ലിസ്റ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ദേശസാല്‍കൃത ബാങ്ക് പാസ് ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പ് ഫോണ്‍ നമ്പര്‍ സഹിതം ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് കാസര്‍കോട്, പനത്തടി, കാസര്‍കോട്, നീലേശ്വരം, എന്മകജെ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ജൂണ്‍ 19 നകം ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255466.
- Log in to post comments