Skip to main content

കോവിഡ് പ്രതിരോധം സന്നദ്ധ സേവനത്തിന് അനുമതി വേണം - ജില്ലാ കലക്ടര്‍

കോവിഡ് നിയന്ത്രണത്തിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സന്നദ്ധസസേവനം നടത്തുന്നത് സ്വാഗതാര്‍ഹം ആണെങ്കിലും മുന്‍കൂര്‍ അനുമതി തേടണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അവശ്യമേഖലകളിലേക്ക് എത്തിക്കുന്നതിനുള്ള സൗകര്യാര്‍ത്ഥവുമാണ് തീരുമാനം.
റവന്യു, ആരോഗ്യം, തൊഴില്‍, പൊലിസ്, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളുടെ അനുമതി നേടി വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. അതത് വകുപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി മാത്രമാണ് പ്രവര്‍ത്തനാനുമതി നല്‍കുക.  കോവിഡ് വ്യാപന നിയന്ത്രണം സാധ്യമാക്കുന്നതിനുള്ള സന്നദ്ധ പ്രവര്‍ത്തനത്തിന് പരമാവധി പേര്‍ രംഗത്ത് വരേണ്ടതുണ്ട്. എന്നാല്‍ സേവനത്തിന്റ മറവില്‍ കോവിഡ് മാനദണ്ഡം ലംഘിക്കുന്നതായി പരാതികള്‍ ഉയരുന്നുണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1127/2021)
 

date