Post Category
നിപ വൈറസ്: കോഴിക്കോട് ജില്ലയില്‍ 14 പേര് ചികിത്സയില്‍
നിപ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ഇന്നലെ (മേയ് 22) വൈകിട്ട് അഞ്ചു വരെ 14 പേര് ചികിത്സയിലുണ്ടെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിലവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് നാലു പേരും ഒബ്സര്വേഷനിലുള്ളത് ആറു പേരും ഐസിയുവിലുള്ളത് രണ്ടു പേരുമാണ്. കൂടാതെ മിംസ് ആശുപത്രി ഐസിയുവില്‍ ഒരാളും ബേബി മെമ്മോറിയല്‍ ഐസിയുവില്‍ ഒരാളും ചികിത്സയിലുണ്ട്.
കൂരാച്ചുണ്ട് മടമ്പിലുമീത്തല്‍ രാജന് (45), പാറക്കടവ് ഉമ്മത്തൂര്‍ തട്ടാന്റവിട അശോകന് (52) എന്നിവരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ മരിച്ചത്.
പി.എന്‍.എക്സ്.1935/18
date
- Log in to post comments