Skip to main content

അമിത വില ഈടാക്കല്‍: 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കൊവിഡ് പശ്ചാത്തലത്തില്‍ അവശ്യ സാധനങ്ങളുടെ പൂഴ്ത്തിവെയ്പും അമിത വില ഈടാക്കുന്നത് നിയന്ത്രിക്കുന്നതിനുമായി നടത്തിയ പരിശോധനയില്‍ 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ രൂപീകരിച്ച സംയുക്ത സ്‌ക്വാഡ് കണ്ണൂര്‍ മാര്‍ക്കറ്റിലെ പലചരക്ക് പച്ചക്കറി കടകള്‍, സര്‍ജിക്കല്‍ സ്റ്റോറുകള്‍, ഇറച്ചി വില്‍പ്പന കടകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് അമിത വില ഈടാക്കിയതും, വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതുമായ വ്യാപാരികള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വരും ദിവസങ്ങളിലും പരിശോധനകള്‍ നടത്തി ക്രമക്കേടുകള്‍ നടത്തുന്ന വ്യാപാരികള്‍ക്കെതിരെ അവശ്യ സാധന നിയമ പ്രകാരമുളള നടപടികള്‍ സ്വീകരിക്കും.

പരിശോധനയ്ക്ക് കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എം സുനില്‍കുമാര്‍, പ്രദീപ് കുമാര്‍ (അസിസ്റ്റന്റ കട്രോളര്‍ ലീഗല്‍ മെട്രോളജി), റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ എ എം ഷൈമ, പി രാജീവന്‍, ജെ ജയപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.

date