Skip to main content

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.  പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് (ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ ഇഫക്ട് (മൂന്ന് മാസം) എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. ക്ലാസുകള്‍ ഓണ്‍ലൈനായാണ് നടത്തുക. വിശദ വിവരങ്ങള്‍ക്ക് 9847452727, 9567422755 എന്ന നമ്പറിലോ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അപ്സര ജംഗ്ഷന്‍, കൊല്ലം 21 എന്ന വിലാസത്തിലോ ബന്ധപ്പെടുക.

date