Skip to main content

ഹരിത നടപടിക്രമം:  മാതൃകയായി ജനകീയം 2018

 

കൊച്ചി: ഹരിത നടപടിക്രമം ആശയത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ട് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടി ജനകീയം 2018 മാതൃകയായി. ആരോഗ്യ വകുപ്പ്, ശുചിത്വ മിഷന്‍, കൊച്ചി നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടിയില്‍ ഹരിത നടപടിക്രമം നടപ്പാക്കിയത്. ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പി.എന്‍. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സ്‌ക്വാഡാണ് ഹരിത നടപടിക്രമം നടപ്പാക്കുന്നതിനായി പരിശോധനകള്‍ നടത്തിയത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രജിത് പി. ഷാന്‍, പ്രജിത് വി.പി, ആനന്ദ് സാഹര്‍ എന്നിവരാണ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നത്. പരിപാടി തുടങ്ങി മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാ സ്റ്റാളുകളും പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കി.

 

കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ജനകീയം 2018 വാര്‍ഷികാഘോഷ പരിപാടി ഹരിത നടപടിക്രമം അനുസരിച്ച് നടത്താന്‍ തീരുമാനിച്ചത്. പരിപാടിക്ക് മുന്‍പ് തന്നെ എല്ലാ വകുപ്പുകള്‍ക്കും ഇത് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കി. അതനുസരിച്ച് എല്ലാ സ്റ്റാളുകളും മുന്‍കരുതലോടെയാണ് എത്തിയത്. പ്ലാസ്റ്റിക് കൊണ്ടുള്ള ഗ്ലാസ്, പ്ലേറ്റ് എന്നിവ പൂര്‍ണമായും ഒഴിവാക്കി. ഫ്‌ളക്‌സുകള്‍ക്ക് പകരം തുണി ഫഌക്‌സ്, 

ചാര്‍ട്ട് പേപ്പര്‍, പാള എന്നിവ ഉപയോഗിച്ചു. ആദ്യ ദിവസങ്ങളില്‍ പല സ്റ്റാളുകളില്‍ നിന്നും ബോട്ടില്‍ വാട്ടര്‍, ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍ എന്നിവ കണ്ടെത്തിയിരുന്നു. സ്‌ക്വാഡിന്റെ ദിവസേനയുള്ള പരിശോധനകളിലൂടെ പരിപാടി പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമാക്കി. കുടുംബശ്രീ നടത്തുന്ന ഫുഡ് കോര്‍ട്ടിനും ആവശ്യമുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുത്തിരുന്നു. ഹരിത നടപടിക്രമത്തിന് പുറമെ ശുചിത്വ പാലനത്തിനും എല്ലാ സ്റ്റാളുകള്‍ക്കും നിര്‍ദ്ദേശം നല്‍കി.

 

ക്യാപ്ഷന്‍: ഹരിത നടപടിക്രമം നടപ്പാക്കുന്നതിന്റെ ഭാഗമായി സ്റ്റാളുകളില്‍ സ്‌ക്വാഡ് പരിശോധന നടത്തുന്നു.

date