Post Category
ഡെമോണ്‍സ്‌ട്രേഷന്‍ ഫിഷ്ഫാം ഉദ്ഘാടനം നാളെ (മേയ് 25)
ഫിഷറീസ് വകുപ്പിന്റെ അധീനതയിലുളള ഇടക്കൊച്ചി ഫിഷ്ഫാം ഫിഷറീസ് വകുപ്പിന്റെ ഏജന്‍സിയായ ജലകൃഷി വികസന ഏജന്‍സി (അഡാക്ക്) മുഖേന സജ്ജമാക്കിയ ഡെമോണ്‍സ്‌ട്രേഷന്‍ ഫിഷ് ഫാമിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഫിഷറീസ് വകുപ്പിന്റെയും വിവിധ ഏജന്‍സികളുടെയും പദ്ധതി ധനസഹായ വിതരണവും നാളെ (മേയ് 25) രാവിലെ 10 ന് ഇടക്കൊച്ചി പണ്ഡിറ്റ് കറുപ്പന്‍ മെമ്മോറിയല്‍ ആഡിറ്റോറിയത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ നിര്‍വഹിക്കും. അഡ്വ. എം.സ്വരാജ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രൊഫ.കെ. വി. തോമസ് എം.പി, മേയര്‍ സൗമിനി ജെയിന്‍, എം.എല്‍.എമാരായ ജോണ്‍ ഫെര്‍ണാണ്ടസ്, കെ.ജെ മാക്‌സി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
പി.എന്‍.എക്‌സ്.1957/18
date
- Log in to post comments