Skip to main content

നിപ വൈറസ്: അംഗനവാടികള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം

    നിപ വൈറസ് ബാധിച്ച് മപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ അതീവ ജാഗ്രത പ്രഖ്യാപിത പഞ്ചായത്തുകളായ മൂര്‍ക്കനാട്, തെന്നല, മൂന്നിയൂര്‍, തേഞ്ഞിപ്പലം എന്നിവിടങ്ങളിലെ അംഗന്‍ വാടികള്‍ അടച്ചിടാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. വൈറസ് ബാധയുടെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം.
    അതേ സമയം മഞ്ചേരി മെഡിക്കല്‍ കേളേജില്‍ ചികിത്സയിലുള്ള ഒരാള്‍ക്ക് കൂടി രോഗം ബാധിച്ചതായി സംശയമുള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മഞ്ചേരി മെഡിക്കല്‍ കേളേജില്‍ ഐസൊലേഷന്‍ വാര്‍ഡിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടൊപ്പം പ്രത്യേക ഐ.സി.യുവില്‍ ഏഴോളം ബെഡുകളും മാറ്റിവെച്ചിട്ടുണ്ട്.  കൂടാതെ ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രികളെക്കൂടി ഉള്‍പ്പെടുത്തി സൗജന്യ നിരക്കില്‍ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കാനും കലക്റ്ററുടെ നേതൃത്വത്തില്‍ തീരുമാനമായി.
പി.എന്‍.എക്‌സ്.1962/18
 

date