Skip to main content

അങ്ങാടിപ്പാലം, അഞ്ചുടിപ്പാലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും.

താനൂരില്‍ കനോലി കനാലിനു കുറുകെ നിര്‍മ്മിക്കുന്ന അങ്ങാടിപ്പാലത്തിന്റെയും, അഞ്ചുടിപ്പാലത്തിന്റെയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാവശ്യമായ നടപടികള്‍ കാലതാമസം കൂടാതെ നടപ്പാക്കാന്‍ ഉദ്യോഗസ്ഥ•ാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വി.അബ്ദുറഹിമാന്‍ എം.എല്‍.എ. പറഞ്ഞു.
താനൂര്‍ ജംഗ്ഷന്‍ ഹാര്‍ബറുമായി ബന്ധിപ്പിക്കുന്ന അങ്ങാടിപ്പാലത്തിന്റെയും കുണ്ടുങ്ങലില്‍ നിന്ന് അഞ്ചുടിയില്‍ എത്തുന്ന അഞ്ചുടിപാലത്തിന്റെയും പ്രാഥമിക സര്‍വേകള്‍ പൂര്‍ത്തിയായി. രണ്ടു പാലങ്ങള്‍ക്കും യഥാക്രമം 21 കോടി, 17 കോടി എന്നിങ്ങനെയാണ് ഫണ്ടനുവദിച്ചിരിക്കുന്നത്. നിര്‍മാണത്തിന് സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്. കനോലി കനാലിനു കുറുകെ ആയതിനാല്‍ ദേശീയ ജലപാതയുടെ നിയമങ്ങള്‍ക്കനുസരിച്ചാണ് പാലങ്ങള്‍ നിര്‍മിക്കുക. രണ്ടു പാലങ്ങളും നിര്‍ദ്ധിഷ്ട തീരദേശ ഹൈവേയുമായി ബന്ധിപ്പിക്കുന്നതാണ്.  
നിര്‍മ്മാണ പ്രവര്‍ത്തികള്‍ വിലയിരുത്തുന്നതിനായി പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരും, വി. അബ്ദുറസാഖ്, ഹംസു മേപ്പുറത്ത്, യൂ.എന്‍. ഖാദര്‍, എം.സി. ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date