Post Category
സര്‍പ്രൈസ് വിജയിയെ ഇന്ന് പ്രഖ്യാപിക്കും
കാസര്‍കോട് 'പെരുമ' സന്ദര്‍ശിച്ചവര്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സമ്മാനിക്കുന്ന സര്‍പ്രൈസ് വിജയിയുടെ പേര് ഇന്ന്(മേയ് 25) പ്രഖ്യാപിക്കും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ നടക്കുന്ന ഉല്‍പ്പന്ന പ്രദര്‍ശന വിപണനമേളയുടെ സമാപന സമ്മേളനത്തിലാണ് വിജയിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. വേദിയില്‍തന്നെ സമ്മാനവും വിതരണം ചെയ്യും. ഭാഗ്യം പരീക്ഷിക്കുവാന്‍ ഇന്നുകൂടി അവസരമുണ്ട്. പെരുമ സന്ദര്‍ശിക്കുന്നവര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്റ്റാള്‍ സന്ദര്‍ശിച്ച് പേരും മൊബൈല്‍ നമ്പറും എഴുതി കൊടുക്കുക. ഇന്നു വൈകുന്നേരംവരെ അവസരമുണ്ട്.
date
- Log in to post comments