Skip to main content

എ.ഡി.എം എൻ. പ്രേമചന്ദ്രൻ സർവീസിൽ നിന്ന് വിരമിക്കുന്നു

 

 

കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് എൻ. പ്രേമചന്ദ്രൻ സർവീസിൽ നിന്ന് വിരമിക്കുന്നു. മുൻ തിരൂർ ആർ.ഡി.ഒ ആയിരുന്ന അദ്ദേഹം 1989-ൽ ഏറനാട് താലൂക്ക് ഓഫീസിൽ എൽ.ഡി ക്ലർക്ക് ആയാണ് സർവീസിൽ പ്രവേശിച്ചത്.  മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, കാസർ ഗോഡ് ജില്ലകളിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. കൊണ്ടോട്ടി, കോഴിക്കോട് താലൂക്ക് തഹസിൽദാർ, അമ്പലവയൽ ആർ.ആർ തഹസിൽദാർ, കോഴിക്കോട് എൽ.എ, എൽ.ആർ തഹസിൽദാർ, പാലക്കാട് എൽ.എ ഡെ. കലക്ടർ, കാസർ ഗോഡ് എൽ.ആർ ഡെ. കലക്ടർ, മലപ്പുറം ഇലക്ഷൻ ഡെ.കലക്ടർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2000 മുതൽ 2015 വരെ കോഴിക്കോട് ജില്ലയിൽ യു.ഡി ക്ലർക്ക് , വില്ലേജ് ഓഫീസർ, ജൂനിയർ സൂപ്രണ്ട് തസ്തികകളിലും സേവനമനുഷ്ഠിച്ചു. കോഴിക്കോട് എഡിഎം ആയിരിക്കേ ജില്ലയുടെ വിവിധ വികസന പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ളവയിൽ സജീവമായ സാന്നിധ്യം ഉറപ്പുവരുത്താൻ അദ്ദേഹത്തിന് സാധിച്ചു.എൻ.ജി.ഒ.യു, കെ.ജി.ഒ.എ  സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വാഴൂർ സ്വദേശിയാണ്.

 

date