Skip to main content

കടലുണ്ടിക്കടവ് പാലം മന്ത്രി സന്ദർശിച്ചു

 

 

കോഴിക്കോട് - മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കടലുണ്ടിക്കടവ് പാലം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദർശിച്ചു.  ഉദ്യോഗസ്ഥരുമായി  മന്ത്രി ചർച്ച നടത്തി. കടലുണ്ടിപ്പുഴയും അറബിക്കടലും സംഗമിക്കുന്ന അഴിമുഖം കാണാൻ നിരവധി സഞ്ചാരികൾ എത്താറുണ്ട്. കമ്യൂണിറ്റി റിസർവ്വ് കേന്ദ്രം കൂടിയായ കടലുണ്ടിയിൽ വിനോദ സഞ്ചാരത്തിന്റെ സാധ്യതകൾ വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. അടിയന്തരമായി പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തി  സംരക്ഷണം ഉറപ്പു വരുത്താവശ്യമായ നടപടികൾ  ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാകും പാലത്തിന്റെ പ്രവൃത്തി നടത്തുക.

ജില്ലാ കലക്ടർ സാംബശിവറാവു, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.അനുഷ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ബിന്ദു പച്ചാട്ട്, ടി.സുഷമ, മുരളി മുണ്ടേങ്ങാട്, വാർഡ് മെമ്പർ ഹക്കീമ, പാതുമരാമത്ത് -  ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

date