ജില്ലയില്‍ 28 ന് രജിസ്റ്റര്‍ ചെയ്തത് 163 കേസ്
ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ (മെയ് 28) പോലീസ് നടത്തിയ പരിശോധനയില്‍ 163 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി
പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 175 പേരെ അറസ്റ്റ് ചെയ്തു . 431 വാഹനങ്ങളും പിടിച്ചെടുത്തു. അനാവശ്യമായി പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
മാസ്ക് ധരിക്കാത്ത 537 പേര്‍ക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 537 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാന്‍ നോട്ടീസ് നല്കി വിട്ടയച്ചു.
കോവിഡ് പ്രതിരോധ സാമഗ്രികൾക്ക് അമിതവില ഈടാക്കിയതിനെ തുടർന്ന് ജില്ലയിൽ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. മാസ്ക്ക്, സാനിറ്റൈസർ, ഗ്ലൗവ്സ്,
പി.പി.ഇ കിറ്റ് എന്നിവയ്ക്ക് അമിതവില ഈടാക്കിയതിനെ തുടർന്നാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
- Log in to post comments