Skip to main content

ജില്ലയ്ക്ക് ആകെ ലഭ്യമായത് 6,45,950 ഡോസ് വാക്സിൻ  ഒന്നും രണ്ടും ഡോസുകളിലായി  6,07,464 പേർ വാക്സിൻ എടുത്തു. 

 

കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി കോവാക്സിനും കോവിഷീൽഡും ഉൾപ്പെടെ ജില്ലയ്ക്ക് ഇതുവരെ  ലഭ്യമായത്  6,45,950 ഡോസ് വാക്സിൻ.6,00,930 ഡോസ് കോവിഷീൽഡും 45,020 ഡോസ് കോവാക്സിനുമാണ് ലഭിച്ചത്.

ജില്ലയിലെ ആകെ ജനസംഖ്യയായ 28,09,934 -ൽ
ജില്ലയിൽ  ഒന്നും രണ്ടും ഡോസുകളിലായി  6,07,464 പേരാണ്  വാക്സിൻ എടുത്തത്.  4,50,215 പേർ ഒന്നാം ഡോസും 1,57,249 പേർ രണ്ട് ഡോസും സ്വീകരിച്ചിട്ടുണ്ട്.

 കോവാക്സിനും കോവിഷീൽഡും ഉൾപ്പെടെ 5,76,950 ഡോസ് വാക്സിൻ കേന്ദ്രത്തിൽ നിന്നും 69,000 ഡോസ് വാക്സിൻ സംസ്ഥാന സർക്കാരിൽ നിന്നുമാണ് ലഭ്യമായിട്ടുള്ളത്.

ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണി പ്രവർത്തകർ, 18-44, 45-60, 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, വിദേശത്തേക്ക് പോകാനുള്ളവർ എന്നീ വിഭാഗക്കാർക്കാണ് നിലവിൽ കുത്തിവെപ്പ് എടുക്കുന്നത്. അതത് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും അറിയിപ്പ് ലഭിച്ചവർക്കാണ് കേന്ദ്രങ്ങളിൽ എത്തി കുത്തിവെപ്പ് എടുക്കാനാവുക.
 

date