Skip to main content

വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസ്

 
സമൂഹ മാധ്യമങ്ങളിലൂടെ  വ്യാജ വാർത്ത    പ്രചരിപ്പിക്കുന്നവർ ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി  അറിയിച്ചു. പാലക്കാട് ഗവ. ആശുപത്രിയിൽ രണ്ട് പേർക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചെന്ന വ്യാജവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. സംഭവത്തിൽ  പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് സൈബർ സെല്ലിൻ്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായും സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി  അറിയിച്ചു. 

നിപ്പ വൈറസ് പകരുന്നത് വവ്വാലുകളിൽ നിന്നല്ലെന്നും കോഴിക്കോട് നിന്നെത്തിച്ച ബ്രോയിലർ കോഴികളിൽ വൈറസ് കണ്ടെത്തിയെന്നും ഇതു പ്രകാരം കോഴിയിറച്ചി കഴിക്കുന്നത് തത്ക്കാലം നിർത്തി വെക്കാൻ ഡോക്ടർമാർ നിർദേശിച്ചുവെന്ന തരത്തിലുള്ള വാർത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
 

date