Skip to main content

ശാസ്ത്ര പ്രതിഭകളെ കണ്ടെത്തി സയന്‍സ് ബഡീസ്

    രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനും എസ്.ഐ.ഇ.ടി കേരളയും സംയുക്തമായി സംഘടിപ്പിച്ച 'സയന്‍സ് ബഡീസ് ഓറിയന്റേഷന്‍' ക്യാമ്പ് സമാപിച്ചു.  വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ശാസ്ത്രാവബോധത്തെ കുറിച്ച് ക്ലാസെടുത്ത് ഉദ്ഘാടനം ചെയ്തു.  പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ വ്യക്തിവികാസവും അഭിരുചിയും എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു.  ആര്‍.എം.എസ്.എ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ രാഹുല്‍. ആര്‍ പദ്ധതി വിശദീകരണം നടത്തി.  അക്കാദമിക് പ്രൊജക്ട് ഓഫീസര്‍ ഡോ.പ്രമോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്.ഐ.ഇ.ടി ഡയറക്ടര്‍ ബി.അബുരാജ് സ്വാഗതവും ആര്‍.എം.എസ്.എ അഡീഷണല്‍ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ പി.എസ്. മാത്യു നന്ദിയും പറഞ്ഞു.  ആദ്യ ദിനത്തില്‍ പ്രിയദര്‍ശിനി പ്ലാനിറ്റോറിയം സന്ദര്‍ശിച്ചു.  ഡയറക്ടര്‍ അരുള്‍ ജെറാള്‍ഡ്, സുമേഷ് എന്നിവര്‍ ആസ്‌ട്രോണമിയിലും ആസ്‌ട്രോഫിസിക്‌സിലും ക്ലാസെടുത്തു.  അന്തര്‍ദേശീയ അക്കാദമിക സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി നല്‍കുന്ന വ്യക്തിഗത പ്രൊജക്ട് സംബന്ധിച്ച ക്ലാസും നല്‍കി.  രണ്ടാം ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.  പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈമോന്‍ പൗരബോധത്തെക്കുറിച്ചും തോമസ് വില്‍സണ്‍ വ്യക്തിത്വവികസനത്തെക്കുറിച്ചും ക്ലാസെടുത്തു.
    ജൂണ്‍ 10 മുതല്‍ 17 വരെ മുംബൈ ഐ.ഐ.ടി, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് അഹമ്മദാബാദ്, ഐ.ഐ.എം. സബര്‍മതി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പ്രോജക്ട് തയ്യാറാക്കും. 
പി.എന്‍.എക്‌സ്.2033/18

date