Post Category
ഏജന്‍സികള്‍ക്ക് അപേക്ഷിക്കാം
മുതിര്‍ന്ന പൗരന്മാരുടെയും, ഭിന്നശേഷിക്കാരുടെയും തീവ്രമായ മാനസിക വെല്ലുവിളി നേരിടുന്നവരുടെയും മാനസിക രോഗം ബാധിച്ചവരുടെയും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെയും സംരക്ഷണത്തിനും പുനരധിവാസത്തിനും സാമൂഹ്യനീതി വകുപ്പുമായി സഹകരിക്കാന്‍ താത്പര്യമുളള സര്‍ക്കാര്‍ അംഗീകൃത എന്‍.ജി.ഒ/ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. വകുപ്പുമായി സഹകരിക്കാന്‍ താത്പര്യമുളള എന്‍.ജി.ഒ/ഏജന്‍സികള്‍ അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്ക് നല്‍കണം. അപേക്ഷകള്‍ ജൂണ്‍ 15 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ www.sjd.kerala.gov.in ല്‍ ലഭിക്കും.
പി.എന്‍.എക്‌സ്.2036/18
date
- Log in to post comments