Skip to main content

കലക്ടര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും

ജില്ലയിലെ പ്രൈമറി-യു.പി-ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍  ഓണ്‍ലൈനില്‍ ക്ലാസുകളെടുത്ത് സംവദിക്കും. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ സമൂഹത്തിലെ സ്വീകാര്യതയും അവഗാഹവും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ന്(ജൂണ്‍ 4) രാവിലെ 10 ന് നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതി ദിനത്തിന്റെ പശ്ചാത്തലത്തില്‍ ഇ.വി.എസ്. പാഠഭാഗങ്ങളാണ് കലക്ടര്‍ എടുക്കുന്നത്. ജൂണ്‍ എഴിന് യു.പി. തലത്തിലും എട്ടിന് ഹൈസ്‌കൂള്‍ തലത്തിലും ക്ലാസുകള്‍ നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍ അറിയിച്ചു. കലക്ടറുടെ ഫേസ്ബുക്ക് പേജിലും, യുട്യൂബിലും ക്ലാസുകള്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1368/2021)
 

date