പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ:ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ കാർത്തികപള്ളിയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിരുദ കോഴ്‌സുകളിൽ 50 ശതമാനം സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ബി.സി.എ, ബി.ബി.എ,ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്,ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ തുടങ്ങിയ കോഴ്‌സുകളിലേക്ക് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിനും പ്രോസ്‌പെക്ടസിനും www.ihrd.ac.in എന്ന സൈറ്റ് സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന 300 രൂപയുടെ ഡി.ഡി സഹിതം നേരിട്ട് അപേക്ഷിക്കുക. പട്ടിക വിഭാഗക്കാർക്ക് 100 രൂപ. കോളേജിൽ അപേക്ഷിക്കുന്നതിന് മുമ്പ് കേരള സർവകലാശാലയുടെ വെബ്‌സൈറ്റായ www.keralauniversity.ac.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. മറ്റുവിവരങ്ങൾക്ക് 8547005018,04792485370¨
(പി.എൻ.എ 1088/ 2018)
ആടുവളർത്തൽ പരിശീലനം
ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെടുന്ന 40 കർഷകർക്ക് വ്യവസായികാടിസ്ഥാനത്തിലുള്ള ആട് വളർത്തലിൽ പരിശീലനം നൽകുന്നു. ശാസ്ത്രീയമായ ആട് വളർത്തലിന്റെ വിവിധ മേഖലകളിൽ മൂന്ന് ദിവസത്തെ ക്ലാസാണ് സംഘടിപ്പിച്ചിരിക്കുന്നത്.തുടർന്നുള്ള ഒരു ദിവസം പഠന പര്യടനവുമുണ്ടാകും. ആലപ്പുഴയിലാണ് ക്ലാസ്. താൽപര്യമുള്ള കർഷകർ ജൂൺ 25ന് മുമ്പ് ചീഫ് വെറ്ററിനറി ഓഫീസർ, ജില്ലാ വെറ്റനറി കേന്ദ്രം,ആലപ്പുഴ എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക് 04772252635, 8281359021
(പി.എൻ.എ 1089/ 2018)
- Log in to post comments