Skip to main content

ഉദയം പദ്ധതിയിലേക്ക് അഞ്ചുലക്ഷം നല്‍കി

 

 

 

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തെരുവോരങ്ങളില്‍ ഒറ്റപ്പെട്ടവരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച ഉദയം ഷെല്‍ട്ടര്‍ നിര്‍മ്മാണ പദ്ധതിയിലേക്ക് മുക്കം പ്രൊഫൈല്‍ ഗ്രൂപ്പ് അഞ്ച് ലക്ഷം രൂപ നല്‍കി. പ്രൊഫൈല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഹബീബ് റഹ്മാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് തുക കൈമാറി. ഗ്രൂപ്പ് ഡയറക്ടര്‍ ഹരിദാസന്‍ ചടങ്ങില്‍ സംബന്ധിച്ചു.

date