സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കിറങ്ങിവ നിറവ് 2018 ന് ഇ് (25)സമാപനം
ജനങ്ങള്ക്കാവശ്യമായ നിരവധി സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില് അണിനിരത്തി ഒപ്പം വിജ്ഞാനവും വിനോദവും ഒരുക്കിയ നിറവ് 2018 ന് ഇ് സമാപനം. മികച്ച ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായ പ്രദര്ശന, വിപണന മേളയില്‍ പ്രതിദിനം ആയിരക്കണക്കിനുപേരാണ് സന്ദര്ശകരമായി എത്തിയത്. ഇന്ഫര്മേഷന് പ'ിക് റിലേഷന്സ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാന മന്ത്രിസഭാവാര്ഷികത്തിന്റെ ജില്ലാതല ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മേളയില്‍ 82ലേറെ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സ്റ്റോളുകളാണ് പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നി് സഹായം ലഭ്യമാക്കുതിനായി മേളയിലെ അക്ഷയ സ്റ്റാളില്‍ 32 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ ആദ്യ ദിവസം ലഭിച്ച അപേക്ഷകള്‍ റെക്കോര്‍ഡ് വേഗത്തില്‍ പരിഗണിക്കുകയും ധനസഹായം ഇത്തെ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യുകയും ചെയ്യും. ആധാറുമായി ബന്ധപ്പെ' തെറ്റുതിരുത്തല്‍, അപ്ഡേഷന്‍, രജിസ്ട്രേഷന്‍, കു'ികളുടെ എന്‍ റോള്‍മെന്റ്, ബാങ്ക് അക്കൗണ്ട്, പാന്കാര്ഡ്, മൊബൈല്ഫോ ലിങ്കിങ് തുടങ്ങിയ സേവനങ്ങളും നൂറുകണക്കിന് പേര് ഉപയോഗിച്ചു. സര്‍ക്കാര്‍സേവനങ്ങള്‍ ലഭ്യമാക്കു മൊബൈല്‍ ആപ് എം.കേരളയുടെ ഡെമോയിലും പരിശീലനത്തിലും നിരവധിപേര്‍ പങ്കെടുത്തു. വിവിധ ആരോഗ്യ ചികില്സാ ഏജന്സികളുടെ സൗകര്യങ്ങള്‍ ആയിരക്കണക്കിന് പേരാണ് പ്രയോജനപ്പെടുത്തിയത്. ഹോമിയോ വകുപ്പിന്റെ ചികില്സാ സേവനം പ്രയോജനപ്പെടുത്താന്‍ വലിയ തിരക്കായിരുു, വനം വന്യജീവി വകുപ്പ്, എക്സൈസ്, ഫിഷറീസ്, തുടങ്ങിയ സ്റ്റോളുകളും നിരവധി പേരെ ആകര്ഷിച്ചു. സീറോ വേസ്റ്റ് ഗാര്ഡനുമായി ഹോര്‍'ികള്‍ച്ചര്‍ മിഷന്‍, ഹരിത കേരളം, ലൈഫ്, ശുചിത്വ മിഷന്‍, ജി.എസ്.ടി വകുപ്പ്, ഡി.റ്റി.പി.സി, തുടങ്ങിയ ഏതാണ്ടെല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്റ്റോളുകള്‍ ഒരുക്കി വൈവിധ്യമാര് സേവനം നല്കി.
ജില്ലയുടെ വികസനത്തെയും ജനങ്ങളുടെ ക്ഷേമത്തെയും സംബന്ധിക്കു വിവിധ വിഷയങ്ങളെ ആസ്പദമാക്കി മേളയില്‍ ഓരോ ദിവസവും സെമിനാറും ഉണ്ടായിരുു. നാടന്പാ'്, വിവധ കലാരൂപങ്ങള്‍, നൃത്തം, വസന്തോല്സവം, സംഗീത ശില്പ്പം, ഗാനമേള തുടങ്ങിയവ 19 ന് ആരംഭിച്ച മേളയിലെ ഓരോ ദിവസത്തെയും സാംസ്കാരികോല്സവത്തെ സജീവമാക്കി.
- Log in to post comments