Skip to main content

ജില്ലയിൽ ഇന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 20337 കോവാക്സിൻ കുത്തിവെപ്പെടുത്തവർ 1164

 

ജില്ലയിൽ ഇന്ന് (07.06.2021) ആകെ 20337 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ അനുബന്ധ ആരോഗ്യ സങ്കീർണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 128 പേർ  ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു.  ഇതിൽ 54 പുരുഷൻമാരും 74 സ്ത്രീകളും ഉൾപ്പെടും. 40 മുതൽ 44 വയസ്സുവരെയുള്ള 390 പേരും ഇന്ന് കോവിഷീൽഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട് ഇതിൽ 206 പുരുഷൻമാരും 184 സ്ത്രീകളും ഉൾപ്പെടും.

ഇതു കൂടാതെ 47 പേർ ഒന്നാം ഡോസും 35 പേർ രണ്ടാം ഡോസും അടക്കം 82 ആരോഗ്യ പ്രവർത്തകരും, 279 പേർ ഒന്നാം ഡോസും 57 പേർ രണ്ടാം ഡോസുമടക്കം 336 മുന്നണി പ്രവർത്തകരും, വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന 319 പേർ ഒന്നാം ഡോസും ഒരാൾ രണ്ടാം ഡോസുമടക്കം 340 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 9931 പേർ ഒന്നാം ഡോസും 191 രണ്ടാം ഡോസുമടക്കം 10122 പേരും, 60 വയസ്സിനു മുകളിലുള്ള 8638 പേർ ഒന്നാം ഡോസും 331 രണ്ടാം ഡോസുമടക്കം 8969 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 101 സെഷനുകളിലായിട്ടാണ് കോവിഷീൽഡ് കുത്തിവെപ്പ് നടന്നത്.

ആകെ 1164 പേരാണ് കോവാക്സിൻ കുത്തിവെപ്പ് എടുത്തത്. ഇതിൽ 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമുള്ള അനുബന്ധ ആരോഗ്യ സങ്കീർണതകളുള്ള 37 പേർ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതിൽ 20 പുരുഷൻമാരും 17 സ്ത്രീകളും ഉൾപ്പെടും. 40 നും 44 നും ഇടയിൽ പ്രായമുള്ള 514 പേരും ഒന്നാം ഡോസ് കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 274 പുരുഷൻമാരും 240 സ്ത്രീകളും ഉൾപ്പെടും.

ഇതുകൂടാതെ 7 ആരോഗ്യ പ്രവർത്തകർ രണ്ടാം ഡോസും, 125 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും 135 രണ്ടാം ഡോസുമടക്കം 260 പേരും,45 വയസ്സിനും 60നും ഇടയിലുള്ള 272 പേർ രണ്ടാം ഡോസും, 60നു മുകളിലുള്ള 74 പേർ രണ്ടാം ഡോസും കോവാക്സിൻ  കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ 3 സെഷനുകളിലൂടെയാണ് കുത്തിവെപ്പ് നടന്നത്.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു
 

date