Skip to main content

ഹൈക്രിറ്റിക്കല്‍ പ്രദേശത്ത് ബാങ്കുകളുടെ പ്രവര്‍ത്തനം ഒരു മണി വരെ

 

 

 

ഹൈക്രിറ്റിക്കല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ദേശസാല്‍കൃത, സഹകരണ, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഒരു മണി വരെ പ്രവര്‍ത്തിക്കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  50 ശതമാനം ജീവനക്കാരെയേ അനുവദിക്കൂ.  ഒരേ സമയം ബാങ്കിനകത്ത് പരമാവധി അഞ്ച് ഉപഭോക്താക്കളെ മാത്രമേ പ്രവേശിപ്പിക്കാവൂ.  കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.  ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 25 ശതമാനത്തില്‍ കൂടുതലായ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ എല്ലാ വിധത്തിലുമുളള ആള്‍ക്കൂട്ടങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദേശം

date