Skip to main content

ലോക് ഡൗണ്‍ ഇളവുകള്‍ ബാധകമല്ല

 

 

 

സംസ്ഥാനത്ത് ഇന്ന് (ജൂണ്‍ 11) പ്രാബല്യത്തില്‍ വരുന്ന ലോക് ഡൗണ്‍ ഇളവുകള്‍ കോവിഡ് വ്യാപനം രൂക്ഷമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു.  ചെങ്ങോട്ടുകാവ്, കടലുണ്ടി, തിക്കോടി, തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്തുകളിലും ഫറോക്ക്, രാമനാട്ടുകര മുന്‍സിപ്പാലിറ്റികളിലും നിയന്ത്രണം തുടരും.  ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ വരുന്ന  ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, പലചരക്കു കടകള്‍, പൊതുവിതരണകേന്ദ്രങ്ങള്‍, ആശുപത്രികള്‍, ആരോഗ്യപരിപാലനകേന്ദ്രങ്ങള്‍, ഫാര്‍മസികള്‍ എന്നിവയൊഴികെയുള്ള സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല.  രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് മൂന്നു മണി വരെയാണ് പ്രവര്‍ത്തന സമയം.  ആശുപത്രികള്‍ക്കും ഫാര്‍മസികള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കാം.  അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ യാത്രകളും അനുവദിക്കില്ല.

date