Skip to main content

കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം

 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കോഴിക്കോട് ഉപകേന്ദ്രത്തില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകൃത കെ.ജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ് വര്‍ക്ക് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി / തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി/പട്ടികജാതി/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷാ ഫോറം 100 രൂപയ്ക്ക് നേരിട്ടും 135 രൂപ മണിയോര്‍ഡറായി ഓഫീസര്‍ ഇന്‍ ചാര്‍ജ് , സി-ആപ്റ്റ്, നെല്ലിക്കോട് സ്‌കൂള്‍ ബില്‍ഡിംഗ്, ടി.പി ശങ്കര്‍ റോഡ്, ചേവായൂര്‍ പി.ഒ, കോഴിക്കോട് വിലാസത്തില്‍ തപാലായും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 16നകം ലഭിക്കണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍- 0495 2356591.
 

date