Skip to main content

ജില്ലയിൽ ഇന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 10012 കോവാക്സിൻ കുത്തിവെപ്പെടുത്തവർ 866

 

ജില്ലയിൽ ഇന്ന് (09.06.2021) ആകെ 10012 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ അനുബന്ധ ആരോഗ്യ സങ്കീർണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 874 പേർ  ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു.  ഇതിൽ 523 പുരുഷൻമാരും 351 സ്ത്രീകളും ഉൾപ്പെടും. 40 മുതൽ 44 വയസ്സുവരെയുള്ള 7308 പേരും ഇന്ന് കോവിഷീൽഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട് ഇതിൽ 3640 പുരുഷൻമാരും 3668 സ്ത്രീകളും ഉൾപ്പെടും.

ഇതു കൂടാതെ 15 പേർ ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും ഒരാൾ രണ്ടാം ഡോസും അടക്കം 16 പേരും, 1022 പേർ ഒന്നാം ഡോസും 6 പേർ രണ്ടാം ഡോസുമടക്കം 1028 മുന്നണി പ്രവർത്തകരും, വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന 327 പേർ ഒന്നാം ഡോസും 8 പേർ രണ്ടാം ഡോസുമടക്കം 335 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 256 പേർ ഒന്നാം ഡോസും 11 പേർ രണ്ടാം ഡോസുമടക്കം 267 പേരും, 60 വയസ്സിനു മുകളിലുള്ള 184 പേർ ഒന്നാം ഡോസും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 91 സെഷനുകളിലായിട്ടാണ് കോവിഷീൽഡ് കുത്തിവെപ്പ് നടന്നത്.

ആകെ 866 പേരാണ് കോവാക്സിൻ കുത്തിവെപ്പ് എടുത്തത്. ഇതിൽ 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമുള്ള അനുബന്ധ ആരോഗ്യ സങ്കീർണതകളുള്ള 41 പേർ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതിൽ 36 പുരുഷൻമാരും 5 സ്ത്രീകളും ഉൾപ്പെടും. 40 നും 44 നും ഇടയിൽ പ്രായമുള്ള 675 പേരും ഒന്നാം ഡോസ് കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 320 പുരുഷൻമാരും 355 സ്ത്രീകളും ഉൾപ്പെടും.

ഇതുകൂടാതെ 24 ആരോഗ്യ പ്രവർത്തകർ രണ്ടാം ഡോസും, 117 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും 2 പേർ രണ്ടാം ഡോസുമടക്കം 119 പേരും,45 വയസ്സിനും 60നും ഇടയിലുള്ള ഒരാൾ ഒന്നാം ഡോസും, 60നു മുകളിലുള്ള 6 പേർ ഒന്നാം ഡോസും കോവാക്സിൻ  കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ 7 സെഷനുകളിലൂടെയാണ് കുത്തിവെപ്പ് നടന്നത്.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു
 

date