Skip to main content

 കേന്ദ്ര വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമാകാം

 

 

 

കേന്ദ്ര വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമാകാന്‍ ഇപ്പോള്‍ അപേക്ഷിക്കാം.  പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെയും കാലാവസ്ഥ വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെയും ഖാരിഫ് 2021 സീസണിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.  പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആലപ്പുഴ, കോട്ടയം പത്തനംതിട്ട ജില്ലകളിലെ നെല്‍കൃഷിയും എല്ലാ ജില്ലകളിലേയും വാഴയും മരച്ചീനിയുമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. കാലാവസ്ഥ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നെല്ല്, വാഴ, കുരുമുളക്, മഞ്ഞള്‍, ഇഞ്ചി, കൈതച്ചക്ക ജാതി, കൊക്കോ, കരിമ്പ്,ഏലം, കവുങ്ങ്, തക്കാളി, ചെറുധാന്യങ്ങള്‍ (ചോളം, റാഗി മുതലായവ) പച്ചക്കറികള്‍ പയര്‍, പടവലം, പാവല്‍, വെളളരി, വെണ്ട, പച്ചമുളക് എന്നീ വിളകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.
 
പദ്ധതിയിലെ വിജ്ഞാപിത  പ്രദേശം അടിസ്ഥാനമാക്കി വിളവിനുള്ള  നഷ്ടത്തിനും നടീല്‍ തടസ്സപ്പെടുന്നതിനും ഇടക്കാല നഷ്ടങ്ങള്‍ക്കും വെള്ളക്കെട്ട് ( നെല്ല് ഒഴികെ) മഴ, ഉരുള്‍പൊട്ടല്‍, ഇടി മിന്നല്‍ മൂലമുള്ള തീപിടുത്തം, മേഘവിസ്ഫോടനം എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങള്‍ക്കും പദ്ധതിയുടെ മാനദണ്ഡങ്ങളനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാണ്. കാലാവസ്ഥ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നഷ്ടപരിഹാര നിര്‍ണയം ഓരോ വിജ്ഞാപിത പ്രദേശത്തിനും ബന്ധപ്പെട്ട സൂചിത കാലാവസ്ഥ നിലയത്തില്‍ ഇന്‍ഷുറന്‍സ് കാലയളവില്‍ രേഖപ്പെടുത്തുന്ന കാലാവസ്ഥ ഡാറ്റ അനുസരിച്ചായിരിക്കും. വെള്ളപ്പൊക്കം, കാറ്റ് (വാഴ,ജാതി,കവുങ്ങ്, കുരുമുളക്, ഏലം, കൊക്കോ എന്നീ വിളകള്‍ക്കു മാത്രം) ഉരുള്‍പൊട്ടല്‍ (ആലപ്പുഴ, കാസര്‍ഗോഡ് ഒഴികെ ) എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങള്‍ക്കും പദ്ധതിയുടെ മാനദണ്ഡങ്ങളനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാണ്.  ഓരോ വിലളയുടെയും ഇന്‍ഷുറന്‍സ് തുകയും പ്രീമിയം നിരക്കും വ്യത്യസ്തമായിരിക്കും. പദ്ധതിയില്‍ ചേരേണ്ട അവസാന തീയതി ജൂലൈ  31.  കര്‍ഷകര്‍ക്ക് www. pmfby.gov.in ല്‍ ഓണ്‍ലൈനായും ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങള്‍ വഴിയും തിരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങള്‍ വഴിയും  ഇന്‍ഷുറന്‍സ് ബ്രോക്കര്‍ പ്രതിനിധികള്‍ വഴിയും പദ്ധതിയില്‍ ചേരാം.  വിളകള്‍ക്ക് വായ്പ എടുത്ത കര്‍ഷകരെ നിര്‍ദ്ദിഷ്ട ബാങ്കുകള്‍ ചേര്‍ക്കണം.  അപേക്ഷയോടൊപ്പം  ആധാര്‍,  നികുതിച്ചീട്ട്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പുകള്‍ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള കൃഷിഭവനുമായോ എഐസിയുടെ റീജിയണല്‍ ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍ : 0471 - 2334493.  അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ 1800 -425 -7064 ടോള്‍ഫ്രീ നമ്പറിലും  ബന്ധപ്പെടാം. 
                

date