Skip to main content

കുടുംബശ്രീ വായ്പ നല്‍കുന്നു

കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ മതന്യൂനപക്ഷ (മുസ്ലീം, ക്രിസ്ത്യന്‍) വിഭാഗത്തില്‍പ്പെട്ട കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിക്കായി  സിഡിഎസ് മുഖേന ഒരു ലക്ഷം രൂപ വായ്പ നല്‍കുന്നു. 50 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് നാല് ശതമാനം പലിശ നിരക്കിലാണ് വായ്പ. താല്‍പര്യമുള്ള സിഡിഎസുകള്‍ക്ക് അപേക്ഷാ ഫോറത്തിനും ബന്ധപ്പെട്ട വിവരങ്ങള്‍ക്കുമായി പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പാറക്കിയിലുള്ള ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2706196,9447730066

 

date