Post Category
വായനവാരാചരണം: വിവിധ പരിപാടികള്‍ സംഘടിപ്പിക്കും
പി എന്‍ പണിക്കരുടെ സ്മരണാര്‍ഥം ജൂണ്‍ 19 മുതല്‍ സംഘടിപ്പിക്കുന്ന വായനാവാരാചരണം സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ നടത്തും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. പഠിതാക്കള്‍ക്കുള്ള വായനാ മത്സരങ്ങള്‍, വായനാ കുറിപ്പുകള്‍ തയ്യാറാക്കല്‍, വീടുകളില്‍ പുസ്തക വിതരണം തുടങ്ങിയ പരിപാടികളാണ് വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുക
date
- Log in to post comments