Skip to main content

ഭക്ഷ്യക്കിറ്റുകളും ഡിജിറ്റല്‍ ഉപകരണങ്ങളും വിതരണം ചെയ്തു

 

 

           
കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കല്ലായ് ഗവ. ഗണപത് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കും പരിസരവാസികള്‍ക്കുമുള്ള ഭക്ഷ്യക്കിറ്റുകളും ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികള്‍ക്കുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വിതരണം ചെയ്തു.

ചടങ്ങില്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രേഖ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.നാസര്‍, കൗണ്‍സിലര്‍മാരായ സുധാമണി,  ഷീബ, പി.ടി.എ പ്രസിഡന്റ് റഷീദ്, എസ്.എം.സി ചെയര്‍മാന്‍ ബഷീര്‍, ബി.പി.സി ഷഫീഖ് അലി, എസ്്.എസ്.ജി ചെയര്‍മാന്‍ പാലക്കണ്ടി മൊയ്തീന്‍ അഹമ്മദ്, വൈ.ചെയര്‍മാന്‍ അനീഷ് കുമാര്‍, പ്രിന്‍സിപ്പാള്‍ അബ്ദുള്‍ നാസര്‍, ഹെഡ്മാസ്റ്റര്‍ ഇ.വത്സരാജ്, പൂര്‍വവിദ്യാര്‍ത്ഥി പ്രതിനിധികളായ അബുലൈസ്, എം.കെ.കോയ, സീനിയര്‍ അസി. ഹരിദാസന്‍, സ്റ്റാഫ് സെക്രട്ടറിമാരായ ലുലു.എസ്.കാപ്പില്‍, ജലീല്‍ എന്നിവര്‍ സംബന്ധിച്ചു.

date