Skip to main content

ഭൂരേഖ കംപ്യൂട്ടര്‍വല്‍ക്കരണം: കണ്ണൂര്‍ താലൂക്കിലെ വിവരശേഖരണം 18 മുതല്‍

ഭൂരേഖകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് അവസരമൊരുക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ഭൂരേഖാ കംപ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഭാഗമായി കണ്ണൂര്‍ താലൂക്കിലെ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച സമഗ്ര വിവരശേഖരണം 18 ന് ആരംഭിക്കും. പള്ളിക്കുന്ന്, എളയാവൂര്‍, മക്രേരി, കണ്ണപുരം എന്നീ വില്ലേജുകളിലാണ് ആദ്യഘട്ടത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. 
അടുത്തവര്‍ഷം മുതല്‍ നികുതി അടവ് ഓണ്‍ലൈന്‍ വഴിയാക്കുന്നതിനാല്‍ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ വിവരശേഖരണ വേളയില്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഭാവിയില്‍ നികുതി അടക്കല്‍ പ്രയാസമാവും. അതിനാല്‍ എല്ലാ ഭൂവുടമകളും തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓരോ വില്ലേജിനും നിശ്ചയിക്കപ്പെട്ട സ്ഥലത്തും സമയത്തും നിര്‍ദ്ദിഷ്ട ഫോറത്തില്‍ സമര്‍പ്പിക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
ഫോറങ്ങള്‍ വില്ലേജ് ഓഫീസ്, കുടുംബശ്രീ യൂനിറ്റുകള്‍, അംഗനവാടികള്‍ എന്നിവിടങ്ങളില്‍ നിന്നും വാര്‍ഡ് അംഗങ്ങളുടെ പക്കല്‍നിന്നും സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച ഫോറത്തിനൊപ്പം ഭൂമിയുടെ ആധാരം (അസ്സലും പകര്‍പ്പും), ഭൂനികുതി രശീതി, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും പരിശോധനാ വേളയില്‍ ഹാജരാക്കണം. ആധാരം ബാങ്കിലോ മറ്റോ പണയത്തിലാണെങ്കില്‍ ബേങ്ക് അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ അതിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ മതി. 
വിവരശേഖരണം നടത്തുന്ന തീയതിയും സ്ഥലവും: 18 ന് രാവിലെ 10 മണി മുതല്‍ അമൃത വിദ്യാലയം, കക്കാട്, തുഞ്ചത്താചാര്യ എച്ച്.എച്ച്.എസ് എടച്ചൊവ്വ, എളയാവൂര്‍ യു.പി സ്‌കൂള്‍, മുണ്ടയാട് സ്റ്റേഡിയം, മക്രേരി അയ്യപ്പന്‍കാവ് സ്‌കൂള്‍, കോട്ടയം എല്‍.പി.സ്‌കൂള്‍ ഈസ്റ്റ്, വടക്കുമ്പാട് എല്‍.പി.എസ്, ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, പള്ളിക്കുന്ന്, ഗവ.മോഡല്‍ യു.പി.സ്‌കൂള്‍ ചാലാട് ടൗണ്‍, ആനന്ദോദയ വായനശാല ചാലാട് അമ്പലമൈതാനം,
19 ന് ഐ,എം.ടി സ്‌കൂള്‍ വലിയന്നൂര്‍, താഴെ ചൊവ്വ, എല്‍.പി സ്‌കൂള്‍, എസ്.എന്‍ ട്രസ്റ്റ് , തോട്ടട, ബാവോട് യു.പി.എസ്, മുണ്ടല്ലൂര്‍ എ.കെ.ജി സ്‌കൂള്‍ പെരളശ്ശേരി, മുണ്ടല്ലൂര്‍ എന്‍.എല്‍.പി.എസ്, ചാലാട് നോര്‍ത്ത് എല്‍.പി സ്‌കൂള്‍, പള്ളിയാമൂല, ചാലാട് വെസ്റ്റ് എല്‍.പി.സ്‌കൂള്‍ പഞ്ഞിക്കയില്‍, രാധാവിലാസം യു.പി.സ്‌കൂള്‍ പള്ളിക്കുന്ന്.
25 ന് അതിരകം യു.പി സ്‌കൂള്‍, തുഞ്ചത്താചാര്യ നഴ്‌സറിസ്‌കൂള്‍ നിയര്‍ വില്ലേജ് ഓഫീസ്, എളയാവൂര്‍ സൗത്ത് യു.പി സ്‌കൂള്‍, കിലാലൂര്‍ അംഗന്‍വാടി, പരിയാരം അംഗന്‍വാടി, മദ്രസ്സ എല്‍.പി സ്‌കൂള്‍ തളാപ്പ്,  ചാലാട് സെന്‍ട്രല്‍ എല്‍.പി സ്‌കൂള്‍, കുന്നാവ് അംഗന്‍വാടി, മൊട്ടമ്മല്‍ ഈസ്റ്റ് യു.പി.സ്‌കൂള്‍, ഇടക്കേപ്പുറം കര്‍ഷക വായന ശാല മോയന്‍ റോഡ്, കൃഷ്ണപുരം അംഗന്‍വാടി, പള്ളിക്കുന്ന്.
26 ന് സോണല്‍ ഓഫീസ്, എളയാവൂര്‍ പഞ്ചായത്ത്, ചന്ത്രോത്ത് പീടിക, അംഗന്‍വാടി, കിഴുത്തുള്ളി യു.പി സ്‌കൂള്‍, ചുണ്ട  ബഡ്‌സ് സ്‌കൂള്‍, ഇടക്കേപ്പുറം വടക്ക് വായനശാല, തൃക്കോത്ത് വായനശാല, പുഞ്ചവയല്‍ എ.കെ.ജി വായനശാല.
പി എന്‍ സി/4303/2017
 

date