Skip to main content
എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃക

*കുടിശ്ശിക അടച്ച് പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര അംഗത്വം പുന:സ്ഥാപിക്കാന്‍ അവസരം* 

 

 

 *അപേക്ഷകര്‍ രേഖകള്‍ 30 നകം ഹാജരാക്കണം* 

 

2020 മാര്‍ച്ച് മുതലുള്ള  ഏതെങ്കിലും കാലഘട്ടത്തില്‍ ആറ് മാസത്തിലധികം അംശാദായം അടയ്ക്കാതെ  അംഗത്വം റദ്ദായ പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര പെൻഷൻ അംഗങ്ങള്‍ക്ക് കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ ജൂണ്‍ 30 വരെ അവസരം. കുടിശ്ശിക അടയ്ക്കാന്‍ എത്തുമ്പോള്‍ താഴെ പറയുന്ന രേഖകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണം.

 

1. എന്നു മുതല്‍ അംശദായം മുടങ്ങിയെന്നും മുടങ്ങിയതിന്റെ കാരണവും വ്യക്തമാക്കുന്ന അപേക്ഷ.

 

2. നിലവില്‍ പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതരായി ജോലി ചെയ്യുന്നുണ്ടെന്ന് തെളിയിക്കുന്ന അസ്സല്‍ തൊഴില്‍ സര്‍ട്ടിഫിക്കറ്റ്( ഇരുവര്‍ക്കുള്ള വേവ്വേറെ തൊഴില്‍ സര്‍ട്ടിഫിക്കറ്റ് മാതൃക ഇതോടൊപ്പം)

 

3. മുമ്പ് എത്ര തവണ അംഗത്വം റദ്ദായി എന്നും പുനഃസ്ഥാപിക്കപ്പെട്ടു എന്നും ബോധിപ്പിക്കുന്ന രേഖ (വെള്ളക്കടലാസില്‍ തയ്യാറാക്കിയ സത്യപ്രസ്താവന)

 

4. ഏറ്റവും അവസാനമായി അടവ് വിവരം രേഖപ്പെടുത്തിയ പാസ്ബുക്ക്

 

മേൽ പറഞ്ഞ കാലയളവിൽ കുടിശികയുളളവർക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ജൂണ്‍ 30 നകം 

മേല്‍പറഞ്ഞ അസല്‍ രേഖകള്‍ സമർപ്പിച്ച്   കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാവുന്നതാണെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു

.

 

date