Skip to main content

നെൽകൃഷി ഇൻഷുറൻസ് പ്രീമിയം അടവ് പാടശേഖരസമിതി മുഖേന; കൃഷി വകുപ്പ് ഉത്തരവായി

 

നെൽകൃഷി ഇൻഷുറൻസ് പ്രീമിയം അടവ് പാടശേഖരസമിതി മുഖേനയാക്കി കൃഷി വകുപ്പ് ഉത്തരവായി. കെ.ഡി പ്രസേനൻ എം.എൽ.എ കൃഷി വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഒന്നാം വിളക്കാലം മുതൽ ഇൻഷുറൻസ് എടുക്കുന്നതും പ്രീമിയം അടക്കുന്നതും ഓൺലൈൻ മുഖേന ആക്കിയിരുന്നു.  ലോക്ക്ഡൗണിനെ തുടർന്ന് അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കാത്തതിനാൽ   കർഷകർക്ക് പദ്ധതിയിൽ അംഗമാവാനും പണമടയ്ക്കാനും കഴിഞ്ഞിരുന്നില്ല. നടീൽ നടത്തി 45 ദിവസത്തിനകം ഓൺലൈനായി പ്രീമിയം അടക്കണമെന്നാണ് നിയമമെങ്കിലും ഒന്നാം വിളക്കാലം ആരംഭിച്ച് നടീൽ തുടങ്ങിയിട്ടും ഒട്ടുമിക്ക കർഷകർക്കും ഇതിന് സാധിച്ചിരുന്നില്ല. നിശ്ചിത കാലയളവിൽ അംഗമായില്ലെങ്കിൽ ഇൻഷുറൻസ് ആനുകൂല്യം നഷ്ടമാവുകയും  പഞ്ചായത്തുകളുടെ ഉഴവ് കൂലിയും ലഭിക്കാതെയാവുമായിരുന്നു. ഈ സാഹചര്യത്തിൽ ഒന്നാം വിളക്കാലത്തേക്ക് കൂടി പ്രീമിയം അടവ് പാടശേഖര സമിതി മുഖാന്തിരം ആക്കണമെന്നും എല്ലാ കർഷകർക്കും പദ്ധതിയിൽ അംഗമാവാനുള്ള സാഹചര്യം ഒരുക്കണമെന്നും എം.എൽ. എ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പാടശേഖര സമിതികൾക്ക് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഓൺലൈൻ അല്ലാതെ നെൽകൃഷി മാന്വൽ ആയി ഇൻഷുർ ചെയ്യാനുള്ള അവസരം ഒന്നാം വിളക്കാലത്തേക്ക് കൂടി അനുവദിച്ച് കൃഷി ഡയറക്ടർ ഉത്തരവായത്. 
 

date