Skip to main content

ജില്ലയിൽ നാളെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (ജൂൺ 18) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. വെങ്ങന്നൂർ മോഡൽ സെൻട്രൽ സ്കൂൾ, ആലത്തൂർ
2. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട് 
3. ഗവ. ഹൈസ്കൂൾ വാടാനാംകുറുശ്ശി, ഓങ്ങല്ലൂർ
4. ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാലിശ്ശേരി
5. വല്ലപ്പുഴ യത്തീംഖാന എൽ പി സ്കൂൾ
6. മദ്രസ ഹാൾ വട്ടപ്പറമ്പ്, തെങ്കര (10:00 - 11:30 a.m)
ജി.എം.എൽ.പി സ്കൂൾ മണലാടി, തെങ്കര (11:30 a.m)

ജില്ലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജൂൺ 17 വരെ 612340 പേരിൽ  പരിശോധന നടത്തി

ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂൺ 17 വരെ 612340 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 133178 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 17 ന് 957 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ (ജൂൺ 17) ടെസ്റ്റ് പോസിറ്റിവിറ്റി 12.49 ശതമാനമാണ്.

ഇന്ന് (ജൂൺ 17) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍ 

1. വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ, ആലത്തൂർ
2. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട് 
3. ഗവ. ഹൈസ്കൂൾ വാടാനാംകുറുശ്ശി, ഓങ്ങല്ലൂർ
4. ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാലിശ്ശേരി
5. മുണ്ടൂർ ജംഗ്ഷൻ പഞ്ചായത്ത് ബസ് സ്റ്റാൻഡ്
6. കൊടുമ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ (കനാൽ ജംഗ്ഷൻ)
 

date