Skip to main content

പുതുനഗരം സെന്‍ട്രല്‍ സ്‌ക്കൂള്‍ കെട്ടിടം ഉദ്ഘാടനം  ഇന്ന് വിദ്യാഭ്യാസമന്ത്രി  നിര്‍വഹിക്കും.

പുതുനഗരം സെന്‍ട്രല്‍ സ്‌ക്കൂള്‍ കെട്ടിടം ഉദ്ഘാടനം ഇന്ന് (നവംബര്‍ 16) ഉച്ചയ്ക്ക് 12-ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി .രവീന്ദ്രനാഥ് നിര്‍വഹിക്കും. പരിപാടിയില്‍ കെ.കൃഷ്ണന്‍ കുട്ടി എം.എല്‍.എ അധ്യക്ഷനാകും.

സമൂഹത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പെരുവെമ്പ് ഗ്രാമ പഞ്ചായത്തിന്റെ 2014-15 വര്‍ഷത്തെ പ്ലാന്‍ഫണ്ട് 2,3,82000 രൂപയും ലോക ബാങ്ക് ധനസഹായം 1,2,47000 രൂപയും 2016-17 വര്‍ഷത്തെ തദ്ദേശമിത്രം ഫണ്ടും ഉപയോഗിച്ച് നിര്‍മിച്ചതാണ് പുതുനഗരം സ്‌ക്കൂള്‍ കെട്ടിടം. പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ശശികല, എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍  ഉണ്ണി ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
 

date