Skip to main content

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം

 

ജില്ലയില്‍ ഒഴിവുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികകളിലേക്ക് അഡ്‌ഹോക്ക് അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എ.എന്‍.എം സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സ് & മിഡ് വൈഫ്‌സ് രജിസ്‌ട്രേഷന്‍ യോഗ്യത ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികള്‍ സഹിതം ജൂലായ് ഒമ്പതിന് വൈകീട്ട് അഞ്ചിനകം aadmohpkd@gmail.com ല്‍ അപേക്ഷ നല്‍കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും പാലക്കാട് ജില്ലയില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും മുന്‍ഗണന ലഭിക്കും. ഫോണ്‍: 0491 2505264

date