Skip to main content

കെ - ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

 

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ഡിസംബറില്‍ നടത്തിയ കെ- ടെറ്റ് 2, 3 കാറ്റഗറികളില്‍ വിജയികളായവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ 5, 6 തീയതികളിലും കെ - ടെറ്റ് 1, 4 കാറ്റഗറികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജൂലൈ 7നും രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പാലക്കാട് ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. പരീക്ഷാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റും പരീക്ഷാ ഫലവും എസ്.എസ്.എല്‍.സി മുതലുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഇവയുടെ ഓരോ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, സംവരണാനുകൂല്യത്തില്‍ മാര്‍ക്കിളവിന്റെ അടിസ്ഥാനത്തില്‍ വിജയികളായവര്‍ റവന്യൂ വകുപ്പിന്റെ ജാതി സര്‍ട്ടിഫിക്കറ്റും സഹിതമാണ് പരിശോധനയ്ക്ക് എത്തേണ്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. രോഗലക്ഷണമുള്ളവരും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ളവരും പങ്കെടുക്കരുത്. പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് അടുത്ത ക്യാമ്പില്‍ അവസരം നല്‍കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2522801.

date