Skip to main content

മലമ്പുഴ ഡാം നാളെ തുറക്കും

 

ഒന്നാംവിള കൃഷി ആവശ്യത്തിനായി മലമ്പുഴ ഇടതുകര,  വലതുകര കനാലുകൾ നാളെ (ജൂലൈ 1)  തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.  കാലവർഷം ശക്തമാകാത്ത സാഹചര്യത്തിൽ കർഷകരുടെ ആവശ്യം മുൻനിർത്തി ഉപദേശക സമിതി യോഗം ചേർന്നതിന്റെ  അടിസ്ഥാനത്തിലാണ് ഒന്നാംവിള കൃഷിക്കായി ഡാം തുറക്കാൻ തീരുമാനിച്ചത്. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് കനാലുകളിൽ വളർന്നുനിൽക്കുന്ന കുറ്റിച്ചെടികളും പാഴ് വസ്തുക്കളും കർഷകരുടെ കൂട്ടായ്മയിൽ നീക്കം ചെയ്യാനും യോഗത്തിൽ തീരുമാനിച്ചു. 
 

date