Skip to main content

പ്രീ-പ്രൈമറിക്കാര്‍ക്കുള്ള കളിത്തോണിയുമായി അധ്യാപകര്‍ വീടുകളിലേക്ക്

 

 

 കോവിഡ് കാലത്തും കൊച്ചുകൂട്ടുകാരുടെ പഠനം രസകരമാക്കുന്നതിന് സമഗ്ര ശിക്ഷാ കേരളം തയാറാക്കിയ  പുസ്തകം അധ്യാപകര്‍ കുട്ടികളുടെ വീട്ടിലെത്തിക്കുന്നു. പ്രീ-പ്രൈമറി കുട്ടികള്‍ക്കുള്ള പ്രവര്‍ത്തന പുസ്തകമായ 'കളിത്തോണി'യുടെ ജില്ലാതല വിതരണോദ്ഘാടനം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അഹമ്മദ്  തിരുവണ്ണൂരിലെ പ്രീ-പ്രൈമറി വിദ്യാര്‍ത്ഥികളായ സൂനി ഫാത്തിമ, ആയിഷ ഇഷ, ഫര്‍ഹ എന്നിവരുടെ വീടുകളിലെത്തി നിര്‍വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍  നിര്‍മല കെ,  ജില്ലാ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ ഡോ.എ.കെ.അബ്ദുള്‍ ഹക്കീം, ജില്ലാ പ്രോഗാം ഓഫീസര്‍ ഡോ.എ.കെ. അനില്‍കുമാര്‍, ജി.യു.പി.എസ്. തിരുവണ്ണൂര്‍ പ്രഥമഅധ്യാപകന്‍ മണിപ്രസാദ് എന്‍.എം., എസ്.എം.സി. ചെയര്‍മാന്‍ ഹാരിസ് ടി.പി., പ്രീ-പ്രൈമറി അധ്യാപികമാരായ രമ്യ.ഇ.പി, രാധിക എം, യു.ആര്‍.സി.സൗത്ത് ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഗിരീഷ്.കെ. എന്നിവര്‍ പങ്കെടുത്തു.

date