Skip to main content

കോവിഡ് : ധനസഹായം

 

 

 

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ക്ക് (പെന്‍ഷന്‍ വാങ്ങുന്നവര്‍ മരണമടഞ്ഞ അംഗങ്ങള്‍ ഒഴികെയുള്ള അംഗങ്ങള്‍) 1000  രൂപ വീതം കോവിഡ് ആശ്വാസ ധനസഹായമായി സര്‍ക്കാര്‍ നല്‍കുന്നു. കഴിഞ്ഞവര്‍ഷം സഹായധനം ലഭിച്ച വര്‍ക്ക് അപേക്ഷ കൂടാതെ രണ്ടാംഘട്ട സഹായധനം അനുവദിക്കും. കഴിഞ്ഞവര്‍ഷം ധനസഹായം ലഭിക്കാത്ത അംഗങ്ങളും പുതിയ അംഗങ്ങളും അക്ഷയകേന്ദ്രം മുഖേന www.boardswelfareassistance.lc.kerala.gov.in  വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.  അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ്സ്ബുക്ക്, ബാങ്ക് പാസ്സ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ കൂടി സമര്‍പ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 0483 2760204.

date