Skip to main content

കാർഷികമേഖല പുതിയ തലമുറയുടെ കയ്യിൽ ഭദ്രം : കൃഷി മന്ത്രി പി പ്രസാദ് 

 

എറണാകുളം :  കാർഷികമേഖല പുതിയ തലമുറയുടെ കയ്യിൽ ഭദ്രമെന്നു കൃഷി മന്ത്രി പി പ്രസാദ് . പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ  മേൽനോട്ടത്തിൽ കൂനമ്മാവ് സെന്റ്. ജോസഫ് ബോയ്സ് ഹോമിലെ വിദ്യാത്ഥികളുടെ കൃഷിയിടമായ കൈതാരം പൊക്കാളി പാടശേഖരത്തിൽ 
വിത്തിറക്കൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി . പറവൂർ  ബ്ലോക്ക് പഞ്ചായത്തിന്റെ തിരുവാതിര ഞാറ്റുവേല - വിത്തെഴുത്ത്‌ പറ നിറച്ച് മന്ത്രി  ഉദ്ഘാടനം ചെയ്തു. നാളെയുടെ വാഗ്ദാനങ്ങളായ  കുഞ്ഞുങ്ങൾ നമ്മളെ നയിക്കണം. കൃഷിയോടുള്ള അവരുടെ ഗൗരവവും  താൽപര്യവും നാം മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു. കൈതാരം പാടശേഖരത്തിൽ കൃഷി ഇറക്കുന്ന സെന്റ് . ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർത്ഥികളെ മന്ത്രി അഭിനന്ദിച്ചു .ജീവിക്കുന്നതിനു ഊർജ്ജം ഭക്ഷണത്തിൽ നിന്നാണ്  നമുക്ക് ലഭിക്കുന്നത്.  അതിനാൽ തന്നെ ജീവിതത്തിന്റെ  അടിസ്ഥാനമാണ് കൃഷി . ഭക്ഷണം കഴിക്കാൻ അർഹതയുള്ളവർ കൃഷിയുമായി ബന്ധമുള്ളവർ ആകണം . ദിവസവും അരമണിക്കൂറെങ്കിലും കൃഷിക്കായി നീക്കിവെച്ചാൽ  വിഷരഹിതമായ ഭക്ഷണം നമ്മുക്ക് കഴിക്കുവാൻ സാധിക്കും. കോവിഡ് കാലം  നമ്മെ  ബോധ്യപ്പെടുത്തിയത് ആരോഗ്യത്തെക്കാൾ വലിയ ധനം ഇല്ലാ എന്നാണ് . കാർഷികരംഗത്തെ പ്രശ്നങ്ങളും പൊക്കാളി കർഷകരുടെ പ്രശ്നങ്ങളും പരിഹരിക്കാൻ വേണ്ട എല്ലാ പിന്തുണയും നൽകാൻ കൃഷി വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു . ടൗട്ടെ  ചുഴലിക്കാറ്റിന് മുൻപുവരെയുള്ള എല്ലാ ഫണ്ടുകളും കൃഷിവകുപ്പ് അനുവദിച്ചിട്ടുണ്ട് . കേരളത്തിലെ സഹകരണ മേഖലയുമായി സഹകരിച്ചു വൈവിധ്യമാർന്ന ഓരോ കാർഷിക ഉത്പന്നത്തെയും മൂല്യവർധിത ഉല്പന്നമാക്കി മാറ്റുന്ന പദ്ധതി ഇതിനോടകം ആരംഭിച്ചു എന്നും  മന്ത്രി പറഞ്ഞു. നൂറു ദിന പദ്ധതിയിലുൾപ്പെടുത്തി 150 ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് സംഘങ്ങളാണ്   രൂപീകരിക്കുന്നത് .  കൃഷിക്കാരനെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും കൃഷിക്കാരന് കൃഷിയിലൂടെ തന്നെ അന്തസ്സാർന്ന ജീവിതം നയിക്കാൻ വേണ്ട നടപടികളും  സ്വീകരിക്കുമെന്ന്  മന്ത്രി പറഞ്ഞു . 

അന്യം നിന്നുകൊണ്ടിരിക്കുന്ന പൊക്കാളി നെൽകൃഷിയുടെ സമൃദ്ധി തിരികെ കൊണ്ടുവരുന്നതിന്റെ  ഭാഗമായാണ് പൊക്കാളി കൃഷി വ്യാപിപ്പിക്കുന്നത് . നിലവിൽ പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ 50 ഹെക്ടർ സ്ഥലത്തു പൊക്കാളി കൃഷി ചെയ്യുന്നുണ്ട്. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സിംന സന്തോഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്  കെ എസ് സനീഷ്  , സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബാബു തമ്പുരാട്ടി ,ബബിത ദിലീപ് കുമാർ,  ഗാന അനൂപ്   ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സജ്‌ന സൈമൺ, നിത സ്റ്റാലിൻ, കമല സദാനന്ദൻ, ആന്റണി കോട്ടക്കൽ, ജെൻസി തോമസ്, സി എം രാജഗോപാൽ, എ കെ മുരളിധരൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ .കെ എസ് ഷാജി,  കെ ഡി വിൻസെന്റ്,  രശ്മി അനിൽകുമാർ, . ശാന്തിനി ഗോപകുമാർ, .ദിവ്യ ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  യേശുദാസ് പറപ്പിള്ളി , .കെ വി രവീന്ദ്രനാഥ് ,  ഷാരോൺ പനക്കൽ,കൂനമ്മാവ് സെയിന്റ് ഫിലോമിനാസ് ചർച് വികാരി ഫാദർ സെബാസ്റ്റ്യൻ ലൂയിസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലൈല വി എം, ജോയിന്റ്  ബി.ഡി.ഒ സി പി  അനിൽകുമാർ ,പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ടെസ്സി എബ്രഹാം , അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ അനിത കുമാരി , അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ ജിഷ   , കൃഷി ഓഫീസർ കെ സി റൈഹാനെ , കൃഷി അസിസ്റ്റന്റ് കെ എസ് ഷിനു, ബോയ്സ്  ഹോം ഡയറക്റ്റർ സംശീത് ജോസഫ് ,സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമാർ ,കാർഷിക വികസന സമിതി അംഗങ്ങൾ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വിദ്യാർത്ഥികൾ ,കർഷകർ , കർഷക തൊഴിലാളി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു

date