Skip to main content

കടലുണ്ടി പോലീസ് എയ്ഡ് പോസ്റ്റ് നാടിന് സമർപ്പിച്ചു

 

 

 

കടലുണ്ടി പോലീസ് എയ്ഡ് പോസ്റ്റ് നാടിന് സമർപ്പിച്ചു.   ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.

കടലുണ്ടിയിൽ മുഴുവൻ സമയ പോലീസ് സാന്നിധ്യമില്ലാത്തതിനാൽ ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാനാണ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. വിപുലമായ സേനാ സംവിധാനങ്ങളോടെയുള്ള എയ്ഡ് പോസ്റ്റിൽ നിന്നും സാധാരണ രീതിയിലുള്ള പോലീസ് സ്റ്റേഷൻ സേവനങ്ങൾ ലഭിക്കും. 

കടലുണ്ടി ലെവൽ ക്രോസിന് സമീപമാണ് എയ്ഡ് പോസ്റ്റ്  പ്രവർത്തിക്കുക. ഒരു എസ്ഐ ,സീനിയർ സിവിൽ പോലീസ് ഓഫീസർ, എട്ടു സിവിൽ പോലീസ് ഓഫീസർമാർ ഉൾപ്പെടെ പത്തുപേരെ നിയമമിച്ചിട്ടുണ്ട്. 

സിറ്റി പോലീസ് കമ്മീഷണർ എ.വി. ജോർജ്, ഡെപ്യൂട്ടി കമ്മീഷണർ സ്വപ്നിൽ മധുകർ മഹാജൻ, ഫറോക്ക് സബ് ഡിവിഷണൽ അസി.കമ്മീഷണർ എ.എം.സിദ്ധിഖ്, എസ് ഐ പ്രദീപ്, എഎസ്ഐ ഷിബീഷ് മധു , കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.അനുഷ തുടങ്ങിയവർ പങ്കെടുത്തു.

date