Skip to main content

'വനവത്കരണം നഗരവനം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്

 

 

 

വനമഹോത്സവം 2021 പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സ്ഥാപന വനവത്കരണം നഗരവനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂലൈ 2)വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ നിർവ്വഹിക്കും. 

ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം മേഖലാ പരിശീലനകേന്ദ്രത്തിൽ ധാരാളം നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. ക്യാമ്പസിനെ ഹരിതാപമാക്കുകയാണ് സ്ഥാപന വനവത്കരണത്തിൻ്റെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി ആയിരത്തോളം വിവിധ തൈകൾ വെച്ചുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. എം. കെ രാഘവൻ എം പി മുഖ്യാതിഥിയാവും. ഡി കെ വിനോദ് കുമാർ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഉത്തരമേഖല കണ്ണൂർ, രാജേഷ് രവീന്ദ്രൻ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്,  ജെ ദേവപ്രസാദ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്,  എൻ.ടി സാജൻ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സോഷ്യൽ ഫോറസ്റ്ററി,  വാർഡ് കൗൺസിലർ കെ.സി ശോഭിത,  ഡിഎംഒ ഡോ. ജയശ്രീ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം രാജീവൻ തുടങ്ങിയവർ പങ്കെടുക്കും.

date