Skip to main content

ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് അഭിമുഖം 7 ന്

 

 

 

കോഴിക്കോട് ജില്ലയില്‍ എന്‍.സി.സി/സൈനികക്ഷേമം വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് - വിമുക്ത ഭടന്മാരായ പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നുമാത്രം, കാറ്റഗറി നം.  261/2020) തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജൂലൈ ഏഴിന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പിഎസ് സി  മേഖലാ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.  കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമെ ആഫീസ് പരിസരത്ത് പ്രവേശിക്കാന്‍ പാടുള്ളൂ. ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി വെബ് സൈറ്റില്‍ നിന്നും കോവിഡ് - 19 ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലില്‍ അപ്പ്‌ലോഡ് ചെയ്യണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കില്ല. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭിക്കാത്തവര്‍ പി.എസ്.സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍. 0495 2371971.

date