Skip to main content

ലഹരി വിരുദ്ധ വാരാചരണം- വെബിനാര്‍ നടത്തി

 

 

 

അന്തര്‍ദേശീയ ലഹരിവിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ രാമനാട്ടുകര ആര്‍എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് വെബിനാര്‍ നടത്തി.  'മയക്കുമരുന്ന് ഉപയോഗത്തിന്റെ ഭവിഷ്യത്തുകള്‍' എന്ന വിഷയത്തില്‍ നടന്ന വെബിനാര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.  എക്‌സൈസ് ഓഫീസര്‍ കെ.കെ.സമീര്‍ വിഷയാവതരണം നടത്തി.  ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍ നശാമുക്ത് ഭാരത് അഭിയാന്‍ അവതരണം നടത്തി.  ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു.

സബ് കളക്ടര്‍ ജി.പ്രിയങ്ക അധ്യക്ഷത വഹിച്ചു. രാമനാട്ടുകര ആര്‍എച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ സുനില്‍, ഹെഡ് മാസ്റ്റര്‍ എസ്.കെ.മുരളീധരന്‍, പിടിഎ പ്രസിഡന്റ് ചന്ദ്രഹാസന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  ജില്ലാ മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.ഇന്ദു സ്വാഗതവും ജില്ലാ സാമൂഹ്യനീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് സിനോ സേവി നന്ദിയും പറഞ്ഞു.

date