Skip to main content

രജിസ്ട്രേഷന്‍ പുതുക്കലും ഫിറ്റ്നസ് ടെസ്റ്റുകളും അഞ്ച് മുതല്‍

 

 

 

രജിസ്ട്രേഷന്‍ പുതുക്കല്‍, ഫിറ്റ്നസ് ടെസ്റ്റുകള്‍ തുടങ്ങിയ സേവനങ്ങള്‍  ജൂലൈ അഞ്ച് മുതല്‍ കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് കീഴിലുളള ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ നടത്തുമെന്ന് ആര്‍.ടി.ഒ  ഇ.മോഹന്‍ദാസ് അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഓട്ടോറിക്ഷകള്‍ക്കും ചൊവ്വ, വെളളി ദിവസങ്ങളില്‍ മറ്റു വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ക്കും സേവനം ലഭ്യമാകും. വാഹന്‍ പോര്‍ട്ടലില്‍ സിറ്റിസണ്‍സ് കോര്‍ണര്‍ വിന്‍ഡോയില്‍ നിന്നും അപ്പോയ്ന്‍മെന്റ് എടുത്ത് ടോക്കണ്‍ സഹിതം വരുന്നവര്‍ക്കു മാത്രമേ സേവനം ലഭ്യമാകൂ.  തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന രജിസ്ട്രേഷന്‍ നമ്പറിലുളള വാഹനങ്ങള്‍, വ്യാഴം, വെളളി ദിവസങ്ങളില്‍ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന രജിസ്ട്രേഷന്‍ നമ്പറിലുളള വാഹനങ്ങള്‍ ഹാജരാക്കാം.  രജിസ്ട്രേഷന്‍ നമ്പറിലെ അവസാന അക്കമാണ് കണക്കാക്കേണ്ടത്. സേവനങ്ങള്‍ക്കായി ഹാജരാക്കുന്ന വാഹനങ്ങളും ഡ്രൈവര്‍മാരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ഗ്രൗണ്ടില്‍ പ്രവേശിക്കാവൂ.  

date