Skip to main content

ജില്ലാ ടി ബി സെന്ററില്‍ കോവിഡ് വാക്സിനേഷന്‍ 

 

 

 

ജില്ലാ ടി ബി സെന്ററില്‍ ജില്ലയിലെ എച്ച്.ഐ.വി ബാധിതര്‍, ടിബി രോഗികള്‍, അവരുടെ ബന്ധുകള്‍, ടിബി രോഗം ഭേദമായവര്‍ എന്നീ വിഭാഗങ്ങള്‍ക്കായുളള പ്രത്യേക വാക്സിനേഷന്‍ ഇന്നു (ജൂലൈ 2) മുതല്‍.  ഇന്ന് രാവിലെ 9.30 ന് മേയര്‍ ബീന ഫിലിപ്പ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

 കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഈ വിഭാഗങ്ങള്‍ക്ക് പൊതു വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ പോകുവാന്‍ ബുദ്ധിമുട്ടുളളതുകൊണ്ടാണ് പ്രത്യേക പരിഗണന നല്‍കി ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ ടിബി കേന്ദ്രം, ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റ്, കെ.എന്‍.പി പ്ലസ് വിഹാന്‍ സിഎസ്സി എന്നിവയുടെ നേതൃത്വത്തില്‍ ചൊവ്വ, വെളളി ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ ഒരു മണി വരെയാണ് വാക്സിന്‍ നല്‍കുകയെന്ന് ജില്ലാ ടിബി ആന്റ് എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9645041022.

date