Skip to main content

എടച്ചേരി കുടുംബശ്രീ സിഡിഎസ് ഒരു ലക്ഷം രൂപ നല്‍കി

 

 

 

എടച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിനു കീഴിലുള്ള അയല്‍ക്കൂട്ട അംഗങ്ങള്‍ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ജില്ലാ കലക്ടര്‍ സാംബശിവറാവ റാവുവിന് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പത്മിനി ടീച്ചര്‍ തുക കൈമാറി.

അയല്‍ക്കൂട്ട അംഗങ്ങളുടെ ഒരാഴ്ചത്തെ സമ്പാദ്യമാണിത്. 300 അയല്‍ക്കൂട്ടങ്ങളില്‍ നിന്നുമായാണ് തുക സ്വരൂപിച്ചത്.  കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ വി.ബിന്ദു, അക്കൗണ്ടന്റ് കെ.പി.ബിന്ദു എന്നിവരും പങ്കെടുത്തു.

date